Advertisement

ജമ്മു കശ്മീരിൽ തടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു

March 13, 2020
Google News 2 minutes Read

ജമ്മു കശ്മീരിൽ കരുതൽ തടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലാണ് പുറത്തു വിട്ടത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിനു പിന്നാലെ ഏഴ് മാസത്തെ കരുതൽ തടങ്കലിന് ശേഷമാണ് ഫറുഖ് അബ്ദുള്ള മോചിതനാവുന്നത്. നാഷണൽ കോൺഫറസിന്റെ മുതിർന്ന നേതാവ് കൂടിയായ ഫറൂഖ് അബ്ദുള്ളയ്ക്ക് പിന്നാലെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമടക്കം നിരവധി നേതാക്കന്മാരാണ് അറസ്റ്റ് ചെയ്യപ്പെട്ടതും വീട്ടുതടങ്കലിലുമാക്കപ്പെട്ടതും.

എന്നാൽ, ഫറൂഖ്് അബ്ദുള്ളയ്‌ക്കൊപ്പം തടങ്കലിലാക്കപ്പെട്ട  മെഹ്ബൂബ മുഫ്തിയുടെയും, ഒമർ അബ്ദുള്ളയുടെ മോചനം എന്നുണ്ടാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Story highlight: Former Jammu kashmir chief minister, Farooq Abdullah, has been released from detention, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here