Advertisement

കൊവിഡ് 19 ഭീഷണിയിൽ ആടിയുലഞ്ഞ് ഓഹരി വിപണി

March 13, 2020
1 minute Read

കൊവിഡ് 19 ഭീഷണിയിൽ മാറിയും മറിഞ്ഞും  ഓഹരി വിപണി. കൊവിഡ് 19 ഭീഷണിയിൽ തകർന്ന വിപണി നേരിയ നേട്ടത്തിൽ  തിരിച്ചു കയറുന്നു. രാവിലെ 45 മിനിട്ട് വ്യാപാരം നിർത്തിയ വിപണി ഇപ്പോഴും നഷ്ടത്തിലാണ് പുരോഗമിക്കുന്നത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് വിപണി ഇത്രയും വലിയ തകർച്ച നേരിടുന്നത്.

ആഗോള വിപണിയിലുണ്ടായ തകർച്ചയും ആഭ്യന്തര വിപണിയിലെ സമ്മർദവും വ്യാപാരം നിർത്താൻ വിപണികളെ നിർബന്ധിതരാക്കി. വ്യാപാരം ആരംഭിച്ചപ്പോൾ വിപണിയിൽ 10ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതോടെയാണ് വ്യാപാരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മുംബൈ സൂചിക 3,90 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി വിപണിയിൽ 966 പോയിന്റും ഇടിവുണ്ടായി.

എന്നാൽ, 45 മിനിട്ടിന് ശേഷം തുറന്ന വിപണി കനത്ത വെല്ലുവിളി നേരിട്ട് നേരിയ പുരോഗതി കൈവരിച്ചു. വിനിമയ വിപണിയിൽ രൂപ തകർന്നടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 രൂപ 50 പൈസയിലെത്തി. 0.41 ശതമാനമാണ് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്. മറ്റ് വിദേശ കറൻസികളിലും രൂപ തിരിച്ചടി നേരിട്ടു.

Story highlight: Covid 19, stoke market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top