Advertisement

കൊവിഡ് 19 : സുപ്രിംകോടതിയിലും നിയന്ത്രണം; പരിഗണിക്കുക അടിയന്തര കേസുകൾ മാത്രം

March 13, 2020
1 minute Read

കൊവിഡ് 19ന്റെ സാഹചര്യത്തിൽ കർശന നിയന്ത്രണവുമായി സുപ്രിംകോടതി. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറൽ വിജ്ഞാപനമിറക്കി.

ശബരിമല കേസ് അടക്കം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചുകളുടെ സിറ്റിംഗ് ഉണ്ടാകില്ലെന്നാണ് സൂചന. അടുത്ത തിങ്കളാഴ്ച മുതൽ ശബരിമല ബെഞ്ച് സിറ്റിംഗ് പുനരാരംഭിക്കാനായിരുന്നു തീരുമാനം. അഭിഭാഷകർക്ക് മാത്രമായിരിക്കും കോടതികളിലേക്ക് പ്രവേശനം. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കക്ഷിയെ കൂടി അഭിഭാഷകനൊപ്പം അനുവദിക്കും. മാധ്യമപ്രവർത്തകർക്കും പ്രവേശനവിലക്കേർപ്പെടുത്തി. ആരോഗ്യ വിദഗ്ധരുടെയും മാധ്യമപ്രവർത്തകരുടെയും അടക്കം അഭിപ്രായം പരിഗണിച്ചാണ് നടപടിയെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അതേ സമയം, രാജ്യത്ത് 81 പേരിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് ഇന്നലെ ഇന്ത്യയിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശിയാണ് മരിച്ചത്.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top