Advertisement

മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും; ഭക്തർ ദർശനത്തിനായി എത്തരുതെന്ന് അഭ്യർത്ഥന

March 13, 2020
Google News 1 minute Read

ഉപാധികൾ നിലനിൽക്കെ മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. കൊവിഡ്‌ 19 ജില്ലയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഭക്തർ ദർശനത്തിനായി എത്തരുതെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്. നാമാ മാത്രമായെങ്കിലും തീർത്ഥാടകൾ എത്തിയാൽ അവരുടെ ആരോഗ്യ പരിശോധനയ്ക്ക് പമ്പയിൽ പ്രത്യേകം സൗകര്യവും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

കൊവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് മീനമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെ മേൽശാന്തി എ കെ സുധീർ നമ്പൂതിരി നട തുറക്കും. സംസ്ഥാനത്താകെ നില നിൽക്കുന്ന കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ ഭക്തർ ശബരിമലയിലേക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ജാഗ്രതാ നിർദ്ദേശം കണക്കിലെടുത്ത് ശബരിമലയിലും പരിസരത്തും ദേവസ്വം ബോർഡും നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അപ്പം, അരവണ കൗണ്ടറുകൾ തുറക്കില്ല. ഇവിടേക്കുള്ള താത്കാലിക ജീവനക്കാരോട് ശബരിമലയിലേക്ക് എത്തരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി സന്നിധാനത്തെത്തുന്ന ഭക്തർക്ക് റൂമുകൾ വാടകയ്ക്ക് നൽകില്ല. കൂടാതെ കെഎസ്ആർടിസി പ്രത്യേക സർവീസുകളും ഉണ്ടാകില്ല. നിലയ്ക്കൽ എത്തുന്ന ഭക്തരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മടക്കി അയക്കാനുള്ള ശ്രമം പൊലീസും നടത്തും. ഈ 18 നാണ് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കുക.

Story Highlights: Sabarimala will open today evening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here