കാസര്‍ഗോഡ് കൊറോണ പ്രതിരോധ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി

കൊറോണ പ്രതിരോധ നടപടികള്‍ കാസര്‍ഗോഡ് കൂടുതല്‍ കാര്യക്ഷമമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍പ് ഡെസ്‌ക്ക് സംവിധാനം നിലവില്‍ വന്നു. ചികത്സക്കെത്തുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഹെല്‍പ്് ഡസക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലടക്കം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഗൗരവത്തോടെയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം നോക്കിക്കാണുന്നത്. രണ്ടു ലക്ഷത്തിനടുത്ത് പ്രവാസികള്‍ ഉള്ള ജില്ലയാണ് കാസര്‍ഗോഡ്. ഇവരില്‍ ഭൂരിഭാഗവും മടങ്ങി വരാനുള്ള സാധ്യത ഈ ഘട്ടത്തില്‍ ഏറെയാണ്. ഇത് മുന്നില്‍ കണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് കൂടി ഹെല്‍പ് ഡെസ്‌ക് സംവിധാനം വ്യാപിപ്പിക്കുന്നത്. രോഗലക്ഷണം സംശയിച്ച് ജില്ലാ ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലേക്കും ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കാന്‍ ഈ സംവിധാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ആദ്യഘട്ടത്തില്‍ കൊറോണയെ കാസര്‍ഗോഡ് അതിജീവിച്ചെങ്കിലും സംസ്ഥാനത്ത് വീണ്ടും മഹാമാരിയായി വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത്.
38 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പടെയുള്ള ജില്ലയിലെ 51 സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍പ് ഡെസ്‌ക്ക് നിലവില്‍ വന്നു കഴിഞ്ഞു. ഇതിനു പുറമെ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്‌ക് ഉടന്‍ ആരംഭിക്കും.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here