കൊറോണ ബാധിതരെ, ഈ സിനിമകൾ കാണൂ; പീറ്റർ ബ്രാഡ് ഷാ

കൊവിഡ് 19 നെതിരെ ലോകം മുഴുവൻ പ്രതിരോധം തീർക്കുകയാണ്. ഐസോലേഷനിലും നിരീക്ഷണത്തിൽ തുടരുന്നവർക്കും ഏകാന്തതയെ മറികടക്കാനും പ്രതീക്ഷകൾക്ക് ഊർജം പകരുന്നതിനും സിനിമകൾ സഹായിക്കുമെന്നാണ് പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും സിനിമ നിരൂപകനുമായ പീറ്റർ ബ്രാഡ്ഷാ പറയുന്നത്.
അതിജീവനത്തിനായി 25 ചിത്രങ്ങളുടെ പട്ടികയും പീറ്റർ നിർദേശിക്കുന്നു. ലോക സിനിമകളിലെ മഹാത്ഭുതങ്ങളിലൊന്നായ ജെയിംസ് കാമറൂൺ ചിത്രം ‘ടൈറ്റാനിക്’ ആണ് അതി ജീവനത്തിനുി സഹായിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ജാക്കിന്റെയും റോസിന്റെയും പ്രണയം കാഴ്ചക്കാരന് നൽകുന്ന അനുഭവം രോഗത്തിൽ നിന്ന് മോചിതരാകാൻ സഹായിക്കുമെന്നാണ് ബ്രാഡ് ഷായുടെ അഭിപ്രായം.
രണ്ടാം സ്ഥാനം ഡേവിഡ് ഫ്രാങ്കൽ സംവിധാനം ചെയ്ത അമേരിക്കൻ കോമഡി ചിത്രം ‘ദ ഡെവിൾ വിയേഴ്‌സ് പ്രാഡാ’ ആണ്.
1995 ൽ പുറത്തിറങ്ങിയ അമേരിക്കൻ റൊമാന്റിക് ചിത്രം ‘വെയിറ്റിംഗ് ടു എക്‌സ്‌ഹെയിൽ’, 2019 ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി ചിത്രം ‘ ഇറ്റ്‌സ് കോംപ്ലിക്കേറ്റഡ്’, 1993ൽ പുറത്തിറങ്ങിയ കോമഡി ചിത്രം ‘ഡക്ക് സൂപ്പ്’, തുടങ്ങിയവയ്ക്കാണ് ബ്രാഡ് ഷാ പ്രഥമ പരിഗണന നൽകുന്നത്.
നോട്ടിംഗ് ഹിൽ (1999), ദ പ്രിൻസസ് ബ്രൈഡ് (1987) ഗ്യാലക്‌സി ക്വെസ്റ്റ്(1999) പാടിംഗ് ടൺ 2(2017), ദ പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്(2006) ക്ലൂലെസ്(1995) ഫെറീസ് ബ്യൂയെല്ലേഴ്‌സ് ഡേ ഓഫ്( 1986) മേരി പോപ്പിൻസ്( 1964), ജൂപ്പിറ്റർ അസ്സെൻഡിംഗ്(2015), ലവ് ആൻഡ് ബാസ്‌ക്കറ്റ് ബോൾ (2000), ഡ്രീം ഗേൾസ്(2006) വെൻ ഹാരി മെറ്റ് സാലി(1989), ഗയ്‌സ് ആൻഡ് ഡോൾസ്(1955), ക്വിസ് ഷോ(1994), ബാക്ക് ടു ദ ഫ്യൂച്ചർ(1985), ഡൗൺ ടൺ അബേയ്(2019), സുലാൻഡർ(2001), കാസബ്ലാൻകാ(1942), അമിലി(2001), ബേബ്(1995)
എന്നിവയാണ് കൊറോമ അതിജീവനത്തിനു സഹായിക്കുന്ന സിനിമകലായി പീറ്റർ ബ്രാഡ്ഷാ നിർദേശിക്കുന്ന ചിത്രങ്ങൾ.
Story highlight: Peter bradsha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here