കൊവിഡ് 19: ലോകത്ത് മരിച്ചത് 5819 പേർ; ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു
ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. 5819 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മിക്ക രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്.
ഇറ്റലിയിൽ മരണസംഖ്യ ഉയർന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1441 ആയി. 21,157 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇറ്റലിയിൽ മരണസംഖ്യ ഉയർന്നതിനെത്തുടർന്ന് റോമിലും മിലാനിലുമടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തി. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. ഫ്രാൻസും സ്‌പെയിനും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനിൽ ഒരു ദിവസം കൊണ്ട് മരിച്ചത് പതിനൊന്നു പേരാണ്.
ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയർലണ്ടിലേക്കും കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഫ്രാൻസും സ്‌പെയിനും അവശ്യ സർവീസുകൾ ഒഴികെ എല്ലാ മേഖലയിലും അനിശ്ചിത കാലത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. പരമാവധി വീട്ടിനകത്ത് തന്നെ കഴിയാനാണ് ജനങ്ങൾക്കുള്ള നിർദേശം.
story highlights- covid 19, corona virus, italy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here