കൊവിഡ് 19; കേരളത്തിനെ മാതൃകയാക്കി തമിഴ്‌നാട്

കേരളത്തിനെ മാതൃകയാക്കി കൊവിഡ് 19 ഭീഷണി നേരിടാനൊരുങ്ങി തമിഴ്നാടും. ആളുകൾ കൂട്ടം കൂടുന്നതൊഴിവാക്കാനുള്ള നടപടികളാണ് തമിഴ്നാട് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവ അടച്ചിടാൻ നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ.
സംസ്ഥാനത്തെ സ്‌കൂളുകളിൽ എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്്. പുതുച്ചേരിയിലും ഇതേ മാതൃക പിന്തുടർന്ന് വിദ്യാർത്ഥികൾക്ക് അവധി നൽകിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് ഇത്തരമൊരു നിർദേശം നടപ്പക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലും ഇതേ കാലയളവിൽ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം സിനിമ തിയറ്ററുകൾ അടിച്ചിട്ടിരിക്കുകയാണ്. ജനത്തിരക്കേറുന്ന മാളുകളും വ്യാപര സ്ഥാപനങ്ങളും ഈ മാസം കഴിയും വരെ അടച്ചിടാനും തമിഴ്നാട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ പുതിയതായി 47 പേരെ കൊവിഡ് 19 സംശയത്തെ തുടർന്ന് ഐസോലേഷനിൽ ആക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരാണിവർ.
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ ആകെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി. മഹാരാഷ്ട്രയിലാണ് കൊവിഡ് ബാധിതർ ഏറ്റവുമധികം. അവിടെ 31 പേർക്ക് രോഗം സ്ഥരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 22 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Story highlight: Covid 19, thamilnad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here