Advertisement

മന്ത്രി എം എം മണി മൂന്നാറിൽ; അടിയന്തര യോഗം

March 15, 2020
0 minutes Read

കൊറോണ സ്ഥിരീകരിച്ച യു കെ പൗരൻ എത്തിയ സാഹചര്യത്തിൽ മൂന്നാറിൽ അടിയന്തര യോഗം വിളിച്ചു. മന്ത്രി എം എം മണി, ഇടുക്കി ജില്ലാ കളക്ടർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രി എം എം മണി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

ഏഴാം തീയതിയാണ് യു കെ പൗരൻ മൂന്നാറിൽ എത്തിയത്. മൂന്നാർ ടീ കൗണ്ടിയിലാണ് ഇയാൾ താമസിച്ചത്. പത്താം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെയ ഇയാൾ ഹോട്ടലിൽ നിന്ന് കടന്നു. തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. നെടുമ്പാശേരിയിൽ നിന്ന് ദുബായിലേക്ക് കടക്കാൻ ശ്രമിച്ച യു കെ പൗരനെ അധികൃതരെത്തി തടയുകയായിരുന്നു.

വിദേശികളായ 19 പേരടങ്ങിയ സംഘത്തിൽപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സംഘം മൂന്നാറിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നതും വിദേശികളെയടക്കം പരിശോധിക്കുന്നതും. രോഗലക്ഷണം കണ്ട യുകെ പൗരന്റെ സ്രവങ്ങൾ പരിശോധിച്ചപ്പോൾ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top