മധ്യപ്രദേശ് പ്രതിസന്ധി; കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി

മധ്യപ്രദേശിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസും ബിജെപിയും. നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശത്തെ തുടർന്ന് ജയ്പൂരിൽ ആയിരുന്ന കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി. ഇരു പാർട്ടികളും എംഎൽഎമാർക്ക് വിപ്പ് നൽകിട്ടുണ്ട്. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപിയുടെ വാദം അംഗീകരിച്ച ഗവർണർ ലാൽജി ടണ്ഠൻ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി കമൽനാഥിന് നിർദേശം നൽകിയിരുന്നു. ഭരണഘടനയിലെ സവിശേഷ അധികാരം 174,175 എന്നിവ പ്രയോഗിച്ചായിരുന്നു ഗവർണറുടെ നടപടി. ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടണമെന്നും നിർദേശിച്ചിട്ടുണ്ട്. നിയമസഭാ കാര്യങ്ങളിൽ അന്തിമ തീർപ്പ് സ്പീക്കർക്കാണെന്നിരിക്കെ ഗവർണറുടെ നിർദേശങ്ങൾ സ്പീക്കർ അംഗീകരിക്കുമോയെന്ന് വ്യക്തതയില്ല. ഏതെങ്കിലും കാരണങ്ങൾ ചൂണ്ടിക്കാട്ടി സമ്മേളനം നീട്ടി വച്ചാൽ ബിജെപി സുപ്രിം കോടതിയെ സമീപിച്ചേക്കാം.
Read Also: കൊവിഡ് 19: നെടുമ്പാശേരി വിമാനത്താവളം അടച്ചിടില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ
നേരത്തെ രാജി നൽകിയ ആറ് മന്ത്രിമാർ എംഎൽഎ സ്ഥാനം രാജിവച്ചത് സ്പീക്കർ അംഗീകരിച്ചു. ഇതോടെ നിയമസഭയുടെ അംഗബലം 222 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. എന്നാൽ കോൺഗ്രസ് പക്ഷത്ത് നിലവിൽ 99 അംഗങ്ങൾ മാത്രമാണ് ഉള്ളത്. ബിജെപി നേതാക്കളായ നരേന്ദ്ര തോമർ, ധർമ്മേന്ദ്ര പ്രധാൻ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ഡൽഹിയിൽ യോഗം ചേർന്നിരുന്നു.
madhyapradesh, congress, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here