മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ട് നടക്കുന്നതിൽ അനിശ്ചിതത്വം

മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിൽ അനിശ്ചിതത്വം. വിമത എംഎൽഎമാർ നേരിട്ട് എത്തിയതിനു ശേഷം വിശ്വാസവോട്ടെടുപ്പ് എന്ന നിലപാടിലാണ് മുഖ്യമന്ത്രി കമൽനാഥ്. വോട്ടെടുപ്പ് ഉണ്ടാകുമോ എന്നത് നാളെ അറിയാമെന്ന് സ്പീക്കർ എൻപി പ്രജാപതി പറഞ്ഞു. മുഖ്യമന്ത്രി കമൽനാഥ് രാത്രി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.
സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ലാൽജി ടണ്ഠൻ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിർദേശം നൽകിയിയിരുന്നു. വോട്ടെടുപ്പ് നടക്കുമൊ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നാളെ അറിയാമെന്നായിരുന്നു സ്പീക്കർ എൻപി പ്രജാപതിയുടെ മറുപടി.
രാജിവെച്ച വിമത എംഎൽഎമാർ നേരിട്ടത്തിയ ശേഷം മാത്രം വിശ്വാസ വോട്ടെടുപ്പ് എന്ന് നിലപാടിലാണ് മുഖ്യമന്ത്രി കമൽ നാഥ്. ആരുടെയും സമ്മർദ്ദമില്ലാതെയാണ് രാജിവെച്ചതെന്ന് എംഎൽഎമാർ ബോധ്യപ്പെടുത്തണം.
ഇതിനിടെ ബിജെപി നേതാക്കൾ ഗവർണ്ണറെ കണ്ടു. നാളെ മുതൽ ഏപ്രിൽ 15 വരെ ഭോപ്പാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനം മാറ്റിവച്ചാൽ ബിജെപി സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് സൂചന. അതിനിടെ കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, നരേന്ദ്ര തോമർ, ബിജെപി നേതാക്കളായ ശിവരാജ് സിംഗ് ചൗഹാൻ, ജോതിരാദിത്യ സിന്ധ്യ എന്നിവർ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി കൂടിക്കാഴ്ച്ച നടത്തി. 6 കോൺഗ്രസ് എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചു. കേവല ഭൂരിപക്ഷത്തിന് 112പേരുടെ പിന്തുണ വേണം. എന്നാൽ കോൺഗ്രസ് പക്ഷത്ത് നിലവിൽ 99 അംഗങ്ങൾ മാത്രമാണ് ഉള്ളത്.
ഇരുപത്തിരണ്ട് എംഎൽഎമാരാണ് കമൽ നാഥ് സർക്കാരിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചത്. ഇതോടെ സർക്കാർ ന്യൂനപക്ഷമായെന്ന് ബിജെപി നേതാക്കൾ ഗവർണർ ലാൽജി ടണ്ഠനെ അറിയിച്ചിരുന്നു.
Story Highlights: uncertanity in floor test madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here