കൊവിഡ് 19 : തിരുവനന്തപുരം ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടർമാർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടർമാരും നിരീക്ഷണത്തിൽ. മുപ്പതോളം ഡോക്ടർമാരാണ് നിരീക്ഷണത്തിലുള്ളത്. ഡോക്ടർമാർ അവധി എടുക്കണമെന്നാണ് നിർദേശം.
അതേസമയം, തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. ഡോക്ടറുമായി സമ്പർക്കത്തിലായ മുപ്പതോളം ഡോക്ടർമാരും ജീവനക്കാരുമാണ് നിരീക്ഷണത്തിലുള്ളത്.
Read Also : രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
റേഡിയോളജി ലാബിൽ ജോലി ചെയ്തിരുന്ന ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഡോക്ടർ ഇരുന്ന ക്യാബിൻ അണുവിമുക്തമാക്കും.
സ്‌പെയിനിൽ നിന്ന് വന്ന കാര്യം ഡോക്ടർ അറിയിച്ചിരുന്നുവെങ്കിലും ആശുപത്രിയിലെ ആന്റി ഇൻഫെക്ഷൻ സെൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എന്നിരുന്നാലും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശ്രവ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചത്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here