കൊവിഡ് 19; രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ അടച്ചിടണമെന്ന് നിർദ്ദേശം

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 31 വരെ അടച്ചിടണമെന്ന് നിർദ്ദേശം. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താനും കേന്ദ്രം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

സ്കൂളുകളും കോളജുകളും ഉൾപ്പെടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്നാണ് നിർദ്ദേശം. വിവിഷ സംസ്ഥാനങ്ങൾ നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും പരീക്ഷകൾ മാറ്റിവക്കുകയും ചെയ്തിരുന്നു. 18 സംസ്ഥാനങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി അടച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തുറന്ന് പ്രവർത്തിച്ചിരുന്നു. അത് പൂർണമായും ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഡൽഹിയിലെ ആഴ്ച ചന്തകൾ ഒഴിവാക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.

ഇതിനിടെ കർണാടകയിൽ ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടൻ സന്ദർശനം കഴിഞ്ഞെത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 121 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 21 ആയി. തിരുവനന്തപുരത്തെ ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 21ലെത്തിയത്.

Stiry Highlights: covid 19 All educational institutions in the country to be closed till March 31

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top