Advertisement

കൊവിഡ് 19; ഇന്ന് സർവകക്ഷി യോഗം ചേരും

March 16, 2020
Google News 1 minute Read

സംസ്ഥാനത്തെ കൊറോണ ബാധയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം. വൈകിട്ട് 4ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും. കൊറോണ ബാധിതനായ ഇറ്റലി സ്വദേശി താമസിച്ച വർക്കലയിൽ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലും യോഗം ചേരുന്നുണ്ട്.

Read Also: കൊവിഡ് 19 : എറണാകുളത്ത് 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുവനന്തപുരത്ത് ചേരുന്ന സർവകക്ഷി യോഗം ചർച്ച ചെയ്യും. സെൻസസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സർവകക്ഷി യോഗം വിളിച്ചിരുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യവും യോഗത്തിന്റെ പരിഗണനാ വിഷയമാക്കുകയായിരുന്നു. കൊറോണ ബാധിതരെ കണ്ടെത്തുന്നതിലും നിരീക്ഷിക്കുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സർവകക്ഷി യോഗത്തിൽ ഇക്കാര്യം അവർ ആവർത്തിക്കും. സർക്കാരാകട്ടെ കൊറോണ വ്യാപകമാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കും. കൊറോണ ബാധിതനായ ഇറ്റലി സ്വദേശി താമസിച്ച വർക്കലയിൽ ആശങ്ക അകറ്റാനും തുടർ നടപടികൾ തീരുമാനിക്കാനും യോഗം ചേരുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാരുടെ യോഗവും ഇന്ന് സർക്കാർ വിളിച്ചിട്ടുണ്ട്.

അതേസമയം പത്തനംതിട്ടയിൽ ഒൻപത് പേരുടെ ഫലം പുറത്തുവിട്ടു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഒൻപത് പേർക്കും കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു. കൊവിഡ് 19 രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കോട്ടയം ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1179 ആയി. രോഗബാധിതരായ നാല് ആളുകൾ ഉൾപ്പെടെ പത്ത് പേരാണ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ ഉള്ളത്.

 

coronavirus, kerala all party meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here