കൊവിഡ് 19 ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി

കൊവിഡ് 19 ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. സെൻസെക്സ് 2713 പോയന്റ് ഇടിഞ്ഞ് 31390.07 പോയന്റിലും നിഫ്റ്റി 757 പോയന്റ് ഇടിഞ്ഞ് 9197.40 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു.

1987 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 152 ഓഹരികൾ സ്ഥിരതയോടും തുടരുന്നു. വിൽപന സമ്മർദം രൂക്ഷമായ സാഹചര്യത്തിൽ നിക്ഷേപകർ ഇന്ത്യൻ വിപണി വിട്ടതും വിപണി തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. വിപണിയിലെ ഇടിവിനെ തുടർന്ന് മാർച്ച് മാസത്തിൽ ഇതുവരെ 37,976 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിയപ്പെട്ടത്.

ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി എന്നിവയുടെ ഓഹരികൾ കനത്ത തകർച്ചയാണ് നേരിടുന്നത്.

Story highglight: COVID 19, stoke market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top