എംഎസ്എഫ് സംസ്ഥാന കമ്മറ്റിയെ പ്രഖ്യാപിച്ചു

ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ എംഎസ്എഫ് സംസ്ഥാന കമ്മറ്റിയെ പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളാണ് പേര് പ്രഖ്യാപിച്ചത്. വിവാദങ്ങൾക്കെല്ലാം ഒടുവിലാണ് പികെ നവാസ് വള്ളിക്കുന്ന് പ്രസിഡന്റും ലത്തീഫ് തുറയൂർ ജനറൽ സെക്രട്ടറിയും സികെ നജാഫ് ട്രഷററുമായ പുതിയ കമ്മിറ്റിയെ ഹൈദരലി തങ്ങൾ പ്രഖ്യാപിച്ചത്. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി നേരത്തെ കോഴിക്കോട്ട് ചേർന്ന കൗൺസിൽ യോഗം വിഭാഗീയത മൂലം തർക്കത്തിൽ കലാശിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷം ഉയർത്തിക്കാട്ടിയ നിഷാദ് കെ സലീമിന്റെയും മറുപക്ഷം ഉയർത്തിയ പി കെ നവാസിന്റെയും പേരിലായിരുന്നു പ്രധാന തർക്കം. ഭിന്നത രൂക്ഷമായതോടെ റിട്ടേണിംഗ് ഓഫീസർമാരെ തടഞ്ഞു വയ്ക്കുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേക്കെത്തിയിരുന്നു. ഇതേത്തുടർന്നാണ് പിന്നീട് ഭാരവാഹി പ്രഖ്യാപനം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട്ടത്. ചേരിതിരിഞ്ഞ പ്രവർത്തനത്തിന്റെ പേരിൽ നിരവധി പേർക്കെതിരെ ലീഗ് സംസ്ഥാന കമ്മറ്റി നടപടിയെടുക്കുകയും ചെയ്തു. തുടക്കം മുതൽ ഭാരവാഹി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ പലരും സഹഭാരവാഹി പട്ടികയിൽ പോലും ഇടം പിടിക്കാത്തത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ്.
Read Also: എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പ്; സ്വാദിഖലി ശിഹാബ് തങ്ങൾക്ക് പിന്തുണയുമായി പത്ത് ജില്ലാ കമ്മറ്റികൾ
എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാൻ വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ ആറ് എംഎസ്എഫ് പ്രവർത്തകർക്ക് സസ്‌പെൻഷൻ നൽകിയിരുന്നു. കോഴിക്കോട് വച്ച് നടന്ന എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചിരുന്നു. മുതിർന്ന ലീഗ് നേതാക്കളെ പ്രവർത്തകർ പൂട്ടിയിടുകയും ചെയ്തു.
msf state committee announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here