കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പുനലൂർ സ്വദേശി അപകടത്തിൽപ്പെട്ടു

കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന പുനലൂർ സ്വദേശി അപകടത്തിൽപ്പെട്ടു. വിദേശത്ത് നിന്ന് വന്നയാളാണ് ഇയാൾ.

പുനലൂരിന് സമീപം ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിക്കുന്നത്. കൊവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്നതിനിടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങിയത്. ഇയാൾ നിരീക്ഷണം പാലിച്ചില്ലെന്നാണ് റിപ്പോർട്ട്.

രോഗലക്ഷണമുള്ളത് ഇയാൾ മറച്ചുവച്ചിരുന്നു. മെഡിക്കൽ കോളജിൽ വച്ച് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം അങ്ങോട്ട് ചോദിക്കുകയായിരുന്നു. ഇയാളെ മെഡിക്കൽ കോളജ് നിരീക്ഷണ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 41 പേർ കൊല്ലത്ത് നിരീക്ഷണത്തിലാണ്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top