Advertisement

കൊറോണ കാലത്ത് ദന്താശുപത്രികളിലെത്തുന്ന രോഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

March 16, 2020
1 minute Read

സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുകയാണ്. എന്നിരുന്നാലും പലയാവശ്യങ്ങൾക്കായി നമുക്ക് ആശുപത്രികളിലും മറ്റും പോകേണ്ടി വരും. ഇക്കൂട്ടത്തിൽ ദന്താശുപത്രികളിലേയ്ക്കും പോകേണ്ടതായി വരും. അതുകൊണ്ട് തന്നെ ദന്താശുപത്രികൾ സന്ദർശിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുയാണ് ഡോ.മണികണ്ഠൻ ജി.ആർ.

1. നിങ്ങൾക്ക് പനി, ചുമ, ജലദോഷം, ശ്വാസംമുട്ട്,തൊണ്ടവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഡോക്ടറോട് പറയുക.
2. നിങ്ങൾ ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി എതെങ്കിലും വിദേശ രാജ്യത്ത് നിന്ന് അടുത്തു വരികയോ അങ്ങനെ വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും ഡോക്ടറോട് പങ്കുവയ്ക്കുക.
3. സൂക്ഷ്മ ജലകണികകൾ ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള ചില ചികിത്സകൾ അടിയന്തരമല്ലാത്ത പക്ഷം മറ്റൊരവസരത്തിലേയ്ക്ക് മാറ്റി വയ്ക്കാൻ ഡോക്ടർ പറയുമ്പോൾ സഹകരിക്കുക.
4. കൈയിൽ എപ്പോഴും ലിക്വിഡ് സോപ്പോ കൈ ശുചീകരണ ലായനികളോ കരുതാം. ഡെന്റൽ ക്ലിനിക്കിന്റെ വാതിൽപ്പിടിയിൽ തൊടും മുമ്പ് കൈ വൃത്തിയാക്കാം. നിങ്ങളുടെ കൈയിലെ അണുക്കൾ പിടിയിലേയ്ക്ക് പകരുന്നത് തടയാം. വാതിൽ തുറന്നതിന് ശേഷം വീണ്ടും കൈകൾ വൃത്തിയാക്കാം. തിരികെ ഇറങ്ങുമ്പോഴും ഇത് രണ്ട് തവണ ചെയ്യുക.
5. എപ്പോഴും ഒരു വൃത്തിയുള്ള തൂവാല കയ്യിൽ കരുതുക. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ തൂവാല കൊണ്ട് അല്ലെങ്കിൽ കൈയുടെ പുറം ഭാഗം കൊണ്ട് വായ പൊത്തുക. കൈ വെള്ളയിലേയ്ക്ക് തുമ്മാതിരിക്കുക.
6. ദിവസവും രണ്ടു നേരം വൃത്തിയായി പല്ല് തേയ്ക്കുക. പല്ലിട ശുചീകരണ ഉപാധികൾ കൊണ്ട് പല്ലിനിടയിലെ അഴുക്ക് നീക്കം ചെയ്യുക.
7. ദന്താശുപത്രിയിലേയ്ക്ക് പോകുന്നതിന് മുൻപും പിൻപും കുളിക്കുക.
8. ചികിത്സയ്ക്കിടയിൽ കുലുക്കുഴിയാനോ തുപ്പാനോ പറയുമ്പോൾ മെല്ലെ ക്ഷമാപൂർവം ചെയ്യുക. തുപ്പൽ നാലുപാടും തെറിക്കുന്ന രീതിയിൽ കാർക്കിച്ചു തുപ്പരുത്.
9. അനാവശ്യമായി ദന്തൽ ചെയറിലെ ഒരു ഭാഗത്തും സ്പർശിക്കരുത്. പല്ലെടുത്ത രോഗികൾ രക്തം പുരണ്ട പഞ്ഞി അലക്ഷ്യമായി വലിച്ചെറിയരുത്. ആ പഞ്ഞിയിൽ തൊട്ട കൈവിരലുകൾ. വൃത്തിയാക്കാതെ വീണ്ടും ദന്തൽ ചെയറിലോ മേശയിലോ മറ്റേതെങ്കിലും പ്രതലത്തിലോ തൊടരുത്.
10. കഴിവതും വീട്ടിലെ പ്രായമുള്ളവരെയും കുട്ടികളെയും ശ്വാസകോശ സംബന്ധമായ അസുഖമുളളവരെയും അവരുടെ ചികിത്സയ്ക്കായല്ലെങ്കിൽ ഒപ്പം കൊണ്ടു വരാതിരിക്കുക. 11. ടൂത്ത് ബ്രഷുകൾ വയ്ക്കുന്ന സ്റ്റാന്റ് ടോയ്‌ലറ്റിൽ നിന്ന് വളരെ ദൂരം മാറ്റി വയ്ക്കുക. കഴിവതും രണ്ടു മുറികളാണ് നല്ലത്.
12. പല്ലു വേദനയുണ്ടെങ്കിൽ യഥാസമയം ചികിത്സിക്കുക. അനാവശ്യമായി ഇടയ്ക്കിടെ പല്ലിൽ തൊട്ടു നോക്കരുത്.
13. ടൂത്ത് ബ്രഷ് എല്ലാ ദിവസവും ഇളം ചൂടുവെള്ളത്തിൽ മുക്കിയതിന് ശേഷം ബ്രഷ് ചെയ്യുക. പാറ്റ ,പല്ലി പോലുള്ളവയ്ക്ക് എത്താൻ കഴിയാത്തയിടത്ത് വേണം ബ്രഷ് സൂക്ഷിക്കാൻ.                    14. അപ്പോയിൻമെന്റ് കൃത്യസമയം പാലിച്ചെത്തുക. അനാവശ്യ തിരക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും
15. പേടിക്കേണ്ട കാര്യമില്ല, ജാഗ്രതയാണ് മുഖ്യം. ദന്തക്രമീകരണം, മോണരോഗശസ്ത്രക്രിയ, തുടങ്ങിയവയ്‌ക്കൊക്കെ തുടർചികിത്സകൾ വളരെ പ്രാധാന്യമുള്ളതാണ്. അതിനാൽ അനാവശ്യ ഉത്കണ്ഠ കാരണം അവ മാറ്റി വയ്‌ക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് ജാഗ്രതയോടെ മുന്നോട്ട് പോകാം.

 

വിവരങ്ങൾക്ക് കടപ്പാട് : ഡോ.മണികണ്ഠൻ ജി.ആർ (കൺസൾട്ടന്റ് പെരിയോഡോണ്ടിസ്റ്റ്, ബി.ആർ ഹോസ്പിറ്റൽ, ചാത്തന്നൂർ)

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top