വാളയാർ പെൺകുട്ടികളുടെ കൊലപാതകം; പ്രതികൾ വീണ്ടും അറസ്റ്റിൽ

വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് വിചാരണ കോടതി വെറുതെവിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. പ്രതികളെ പാലക്കാട് പോക്‌സോ കോടതിയിൽ ഹാജരാക്കി. ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കും.

വാളയാർ കേസിൽ കീഴ്‌കോടതി വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ നടപടിയുണ്ടായത്.

അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, വി മധു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതി വെറുടെ വിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടികൾക്കെതിരായ അതിക്രമം, പട്ടികജാതി- പട്ടികവർഗ അതിക്രമ നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top