കൊവിഡ് 19: മലപ്പുറത്ത് രോഗികളുമായി ഇടപഴകിയവർ നേരിട്ട് ആശുപത്രിയിൽ പോകരുതെന്ന് നിർദേശം

മലപ്പുറം അരീക്കോട്, വാണിയമ്പലം സ്വദേശിനികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശവുമായി ജില്ലാ ഭരണകൂടം. രോഗികളുമായി സമ്പർക്കം പുലർത്തിയവർ നേരിട്ട് ആശുപത്രിയിൽ എത്തരുതെന്ന് കളക്ടർ നിർദേശിച്ചു.

മാർച്ച് ഒൻപതിന് എയർഇന്ത്യ 960 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയവരും, മാർച്ച് 12ന് എയർഇന്ത്യ 964 വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി സമ്പർക്കം പുലർത്തിയവരും ഒരു കാരണവശാലും നേരിട്ട് ആശുപത്രിയിൽ പോകരുതെന്നാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്. ഇവർ ഉടൻ കൺട്രോൾ സെൽ നമ്പറുകളായ 04832737858, 04832737857, 04832733251, 04832733252, 0483 2733253 എന്നിവയുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top