Advertisement

കൊവിഡ് 19: ഉംറ കഴിഞ്ഞ് തിരിച്ചെത്തിയവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

March 17, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.covidtravel@gmail.comഎന്ന ഇ-മെയിലില്‍ പേര്, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്, പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്.

ഇന്നലെയാണ് മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജിദ്ദയില്‍ നിന്ന് ഉംറ കഴിഞ്ഞ് എത്തിയ രണ്ടു സ്ത്രീകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉംറ കഴിഞ്ഞെത്തിവരുടെ ലിസ്റ്റ് ശേഖരിക്കുന്നത്. കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രണ്ട് പേരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ടുപേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights : covid 19, Corona virus, returned after Umrah must be registered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here