Advertisement

കൊവിഡ് 19: ടെക്‌നോപാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

March 17, 2020
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് 19 കൂടുതല്‍ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. ജീനക്കാര്‍ക്ക് തെര്‍മല്‍ സ്‌കാനിംഗ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് ആശങ്ക ഒഴിയുന്നത് വരെ വിദേശയാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ജോലിചെയ്യുന്ന ഇടമാണ് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക്. സംസ്ഥാനത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും എത്തിയവര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിദേശത്തേക്ക് ഇടയ്ക്കിടെ യാത്ര ചെയ്താണ് പല കമ്പനികളുടെയും ജീവനക്കാര്‍ ജോലി നോക്കുന്നത്. അതുകൊണ്ടുതന്നെ അരലക്ഷത്തിലധികംപേര്‍ ജോലി ചെയ്യുന്ന ടെക്നോപാര്‍ക്കില്‍ കൊറോണ വൈറസ് ബാധയ്‌ക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി കൃത്യമായ സുരക്ഷാസംവിധാനമാണ് ഉറപ്പുവരുത്തുന്നത്.

ഓരോ ബ്ലോക്കുകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ സ്‌കാനിംഗ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ സാനിറ്റൈസറുകളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ നിരവധി കമ്പനികളാണ് ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം സംവിധാനവും ഉറപ്പുവരുത്തിയിരിക്കുന്നത്. പുറത്ത് നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടരുന്ന പശ്ചാത്തലത്തില്‍ ആശങ്ക ഒഴിയുന്നത് വരെ വിദേശ യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തി. കൊറോണ പ്രതിരോധത്തിനായി കൃത്യമായ ബോധവത്കരണവും ജീവനക്കാര്‍ക്കായി നല്‍കുന്നുണ്ട്. വിവിധ കമ്പനികളുടെ നേതൃത്വത്തില്‍ ശുചീകരണ നടപടികള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here