കൊവിഡ് 19: പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത്; കേരളാ പൊലീസിന്റെ ഡാന്‍സ് വിഡിയോ വൈറല്‍

കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേരളാ പൊലീസിന്റെ ഡാന്‍സ് വിഡിയോ. വ്യക്തി ശുചിത്വം പാലിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് കേരളാ പൊലീസ് ഡാന്‍സിലൂടെ. കൈകള്‍ കഴുകേണ്ട രീതിയും മാസ്‌ക് ധരിക്കേണ്ട രീതിയുമെല്ലാം ഡാന്‍സിലൂടെ അവതരിപ്പിക്കുന്നുണ്ട്.

സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് വിഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്റെ ഭാഗമായാണ് വിഡിയോ. ഹേമന്ത് ആര്‍ നായര്‍ ആണ് ക്യാമറയും എഡിറ്റിംഗും. സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാറാണ് ഏകോപനം.

Story Highlights: coronavirus, Covid 19, kerala police,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top