കൊവിഡ് 19: മരണം 8000 പിന്നിട്ടു

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8000 പിന്നിട്ടു. 8229 പേരാണ് ഇതുവരെ മരിച്ചത്. 112,517 പേർ രോഗം സ്ഥിരീകരിച്ച് വിവിധയിടങ്ങളിലായി ചികിത്സയിലാണ്. ഇതിൽ 6,434 പേരുടെ നില മോശമാണെന്നാണ് വിവരം. 82,866 പേർ രോഗത്തെ അതിജീവിച്ചു.

കൊവിഡ് മരണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 2,503 പേരാണ്. 31,503 പേർക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്യൻ രാജ്യങ്ങളെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചത്.

അതേസമയം, ഇന്ത്യയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. ബംഗളൂരുവിലാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. 14 പേർ രോഗമുക്തരായി. കേന്ദ്ര ഭരണ പ്രദേശമായ മാഹിയെ കൂടാതെ 16 സംസ്ഥാനങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top