Advertisement

കൊവിഡ് 19 : ആർസിസിയില്‍ രോഗികളോടൊപ്പം വിദേശത്ത് നിന്ന് എത്തിയവര്‍ വരരുതെന്ന് നിർദ്ദേശം

March 18, 2020
Google News 1 minute Read

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആര്‍സിസിയില്‍ രോഗികളോടൊപ്പം വരുന്നവര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിദേശ യാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു.

ഇത്തരത്തില്‍ ചിലര്‍ രോഗികളെ അനുഗമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇത്തരക്കാര്‍ കാന്‍സര്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് രോഗികള്‍ക്ക് അപകടകരമായിരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു

Story Highlights: covid 19, coronavirus, patients at RCC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here