Advertisement

കൊവിഡ് 19: പള്ളികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കെസിബിസി

March 18, 2020
1 minute Read

കൊറോണ വൈറസ് മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ കെസിബിസി സര്‍ക്കുലര്‍ ഇറക്കി. പള്ളികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് രൂപതാധ്യക്ഷന്മാര്‍ക്കും വിശ്വാസികള്‍ക്കും നിര്‍ദേശം നല്‍കി. കുര്‍ബാനയിലോ, മറ്റ് തിരുക്കര്‍മങ്ങളിലോ 50 പേരില്‍ അധികം വിശ്വാസികള്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണം.

കുട്ടികളും പ്രായമായവരും ഓണ്‍ലൈന്‍ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മതി. ഏതെങ്കിലും ദേവാലയങ്ങളില്‍ കുര്‍ബാന ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമുണ്ടായാല്‍ രൂപതാധ്യക്ഷന്മാര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം. വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ മാര്‍ച്ച് അവസാന ആഴ്ചയിലെ സ്ഥിതി കണക്കിലെടുത്ത് ആരാധനക്രമം നിശ്ചയിക്കണം. ഈ മാസം 27 പ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്നും കെസിബിസി സര്‍ക്കുലറില്‍ വ്യക്തമാക്കി.

Story Highlights: KCBC, coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top