കൊവിഡ് 19 : ഇറ്റലിയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് മുപ്പത്തി അയ്യായിരത്തിലധികം കേസുകള്‍

കൊവിഡ് 19 വൈറസ് ബാധ യൂറോപ്പില്‍ അതിരൂക്ഷമായി പടരുകയാണ്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഇറ്റലി ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. മുപ്പത്തിഅയ്യായിരത്തിലധികം കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ രണ്ടായിരത്തിലധം പേരാണ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്നത്.

കൊവിഡ് 19 നെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായ ഇറ്റലിയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഉള്ളത്. ദിനംപ്രതി മരണനിരക്ക് ക്രമാതീതമായി ഉയരുന്നതിനാല്‍ ആശങ്കയിലാണ്
ഇവര്‍. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന് മലയാളിയായ സാജന്‍ ആന്റോ ഈരൂരിക്കല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

മുപ്പതിനായിരത്തില്‍ അധികം ആളുകളാണ് നിലവില്‍ ആശുപത്രികളില്‍ കഴിയുന്നതെന്നും സാജന്‍ പറഞ്ഞു. ഇറ്റലിയുടെ തലസ്ഥാനമായ റോം ഉള്‍പ്പെടുന്ന ലോസിയോയില്‍ കഴിഞ്ഞ ദിവസം 23 പേരാണ് മരിച്ചത്. ഏറെ തിരക്കേറിയ റോം നഗരം ഇപ്പോള്‍ വിജനമാണ്. റോമിലെ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഭക്ഷ്യക്ഷാമം ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് സാജന്‍ പറഞ്ഞു.

Story Highlights – covid 19, coronavirus,  Italy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top