സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വർണ വില. ഇന്ന് സ്വർണ വില പവന് 480 രൂപ കുറഞ്ഞു. പവന് 29,600 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണ വ്യാപാരം. രാജ്യാന്തര വിപണിയിലും സ്വർണ വില കുറഞ്ഞു.
മാർച്ച് ആറാം തിയതി മുതൽ ഒൻപതാം തിയതി വരെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു സ്വർണവില. പവന് 32,320 രൂപയിലായിരുന്നു സ്വർണ വ്യാപാരം. ഫെബ്രുവരിയിൽ ഏറ്റവും ഉയർന്ന നിരക്ക് പവന് 32,000 രൂപയായിരുന്നു. നിലവിൽ സംസ്ഥാനത്ത് കൂടിയും കുറഞ്ഞുമാണ് സ്വർണ വില. ഇന്നലെ കൂടിയ സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 29,600 രൂപയാണ് വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 3,700 രൂപയാണ് വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്നലെ പവന് 300,80 രൂപയായിരുന്നു. ഗ്രാമിന് 3760 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 41.78 രൂപയും എട്ടു ഗ്രാമിന് 334.24 രൂപയുമാണ് വില.
ആഗോള നിരക്കിലുണ്ടാകുന്ന സമാനമായ കുത്തനെയുള്ള ഇടിവാണ് ആഭ്യന്തര വിപണിയിലും സ്വർണത്തിന് രേഖപ്പെടുത്തുന്നത്. കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം നിലവിൽ പ്രവചനാതീതമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപ മാർഗമായി കണക്കാക്കുന്നതിനാൽ സ്വർണ്ണത്തിന് നിക്ഷേപക പിന്തുണ ലഭിച്ചേക്കാമെന്നാണ് കണക്കുകൂട്ടൽ.
Story Highlights- Gold Price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here