കൊവിഡ് 19 : മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തി; കൊടുങ്ങല്ലൂർ ഭരണിക്കും നിയന്ത്രണം

സംസ്ഥാനത്ത് പടർന്ന് പിടിക്കുന്ന കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തിവയ്ക്കുന്നു.

കൊവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് ഇന്ന് മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താത്ക്കാലികമായി നിർത്തിവെക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു. തെക്കൻ മല കുരിശുമല തീർത്ഥാടനവും നിർത്തിവച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനും നിയന്ത്രണമുണ്ട്. ആളുകൾ അധികം കൂടാതെ ഉത്സവം ചടങ്ങ് മാത്രമായി നടത്താനാണ് ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top