Advertisement

ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണം: 354.51 കോടി രൂപ വിനിയോഗിക്കാന്‍ ഭരണാനുമതി നല്‍കി

March 20, 2020
Google News 1 minute Read

പ്രളയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനായി 354.51 കോടി രൂപ വിനിയോഗിക്കുന്നതിന് ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്.

വന്‍കിട ഹൈവേകള്‍ മാത്രം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന റോഡ് വികസനമല്ല, മറിച്ച് അതോടൊപ്പം ഗ്രാമങ്ങളിലെ ഗതാഗത സൗകര്യവും കൂടെ മികവുറ്റതാക്കുന്ന നയത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 961.264 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. 2,011 റോഡുകളുടെ പൂര്‍ത്തീകരണത്തിനായാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക ചിലവഴിക്കുക.

Story Highlights: Cm Pinarayi Vijayan,Construction of rural roads


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here