Advertisement

തിബറ്റിൽ ശക്തമായ ഭൂചലനം; തീവ്രത 5.9

March 20, 2020
Google News 1 minute Read

ഹിമാലയൻ മേഖലയായ തിബറ്റിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെ 09.33ന് നേപ്പാൾ അതിർത്തിയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.

എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള സിഗാസെയിലെ തിന്‍ഗ്രി കൗണ്ടിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. ഭൂചനത്തിന്റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും സമീപ ജില്ലകളിലും അനുഭവപ്പെട്ടു എന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. സംഭവത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Updating…

Story Highlights: earthquake in tibet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here