സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 392 ആയി

സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 392 ആയി. 48 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആളുകൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

രോഗ ബാധിതരിൽ 16 പേർ രോഗ മുക്തരായതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അൽ അബ്ദാലി പറഞ്ഞു. ജനങ്ങളിൽ കഴിയുന്നതും വീടുകളിൽ തന്നെ കഴിയണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഏറ്റവും കൂടുതൽ രോഗം പടരുന്നത് ആൾക്കൂട്ട പരിപാടികളിലൂടെ ആണെന്നും വീടുകൾക്കുള്ളിലാണെങ്കിൽ പോലും ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

story highlights- coronavirus, saudi arabia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top