കൊവിഡ് 19 : മരണസംഖ്യ 11,383 ആയി

ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി.
ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എൺപത്തിനാലാണ്. ഇറ്റലിക്ക് പുറമെ ജർമനിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. സ്‌പെയിനിൽ മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു.
യുഎഇയിൽ കൊവിഡ് 19 ബാധിച്ച് രണ്ടുപേർ മരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിൽ ഇതാദ്യമായാണ് കൊറോണ വൈറസ് മൂലം മരണം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കാൻ യുഎഇ തീരുമാനിച്ചു.
യുഎഇയിൽ കോവിഡ് 19 മൂലം രണ്ട് പേര് മരിച്ചതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിൽ ഇതാദ്യമായാണ് കൊറോണ വൈറസ് മൂലം മരണം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കേസുകളിൽ ഒന്ന് 78 കാരനായ അറബ് പൗരനാണ്. യൂറോപ്പിൽ നിന്നും എത്തിയ ഇയാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന അനുഭവപ്പെട്ട ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. വൈറസ് ബാധ കാരണം മരിച്ച മറ്റൊരാൾ 59 വയസുള്ള ഏഷ്യൻ പൗരനാണ്. ചികിത്സയിൽ ഉണ്ടായിരുന്ന ഈ വ്യക്തിക്ക് ഹൃദയ സംബന്ധമായ അസുഖവും തുടർന്ന് കിഡ്‌നി തകരാറുകളും സംഭവിക്കുക ആയിരുന്നു എന്ന് ഔദ്യോഗിക വാർത്ത ഏജൻസി ആയ വാം റിപ്പോർട്ട് ചെയ്തു .
യുഎഇയിൽ ഇതുവരെ 140 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 31 പേര് സുഖം പ്രാപിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here