Advertisement

കൊവിഡ് 19; ഇടുക്കിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 14 വിദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്

March 21, 2020
Google News 1 minute Read

ഇടുക്കിയിൽ നീരീക്ഷണത്തിലുണ്ടായിരുന്ന പതിനാല് വിദേശ സഞ്ചാരികളുടെ കൊവിഡ് 19 പരിശോധഫലം നെഗറ്റീവ്. ഇവരെ മടക്കി അയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇടുക്കിയിൽ ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണമേർപ്പടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.

മൂന്നാറിലെത്തിയ ബ്രീട്ടീഷ് പൗരന് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലയിലെത്തിയ മുഴുവൻ വിദേശ സഞ്ചാരികളെയും പതിനാല് ദിവസം നീരീക്ഷണത്തിൽ വയ്ക്കുവാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. 70 വിദേശ സഞ്ചാരികൾ വിവിധ ഹോട്ടലുകളിൽ നീരീക്ഷണത്തിലായിരുന്നു. യുകെ, ഫ്രാൻസ്, അയർലന്റ് എന്നിവിടങ്ങളിൽ നിന്നെത്തിയ 14 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.

ഇതോടെ ഇവർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനായുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. അതേ സമയം ഇടുക്കി ജില്ലയിൽ ആളുകൾ കൂട്ടം കൂടുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി കളക്ടർ ഉത്തരവിറക്കിയതിനാല് മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുനാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി പത്ത് പേരിൽ കൂടുതൽ പങ്കെടുക്കരുത്. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പത്ത് മുതൽ വൈകിട്ട് ആറ് വരെയാക്കി ചുരുക്കിയിട്ടുണ്ട്.

Story highlight: Covid 19, idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here