കൊവിഡ് 19; സമ്പർക്ക വിലക്ക് ലംഘിച്ച് യാത്ര നടത്തിയ യുവതിക്ക് എതിരെ കേസ്; ഇപ്പോൾ ഐസൊലേഷനിൽ

കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമ്പർക്ക വിലക്ക് ലംഘിച്ചതിന് യുവതിക്ക് എതിരെ കേസ്. മലപ്പുറത്താണ് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിലിരിക്കേണ്ട യുവതി പുറത്തിറങ്ങി യാത്ര ചെയ്തത്. മലപ്പുറം നിലമ്പൂർ മമ്പാട് ആണ് സംഭവം. ഈ മാസം 16ന് ബഹ്‌റൈനിൽ നിന്നെത്തിയ യുവതിയോട് 14 ദിവസം ഹോം ക്വാറന്റയിനിൽ ഇരിക്കാനാണ് നിർദേശിച്ചത്. എന്നാൽ ഇന്നലെ യുവതി കോഴിക്കോട്ടെ ബാലുശേരിയിലേക്ക് യാത്ര തിരിച്ചു.
സ്വകാര്യ വാഹനത്തിൽ കുടുംബാംഗത്തിനൊപ്പമായിരുന്നു യാത്ര. നാട്ടുകാരാണ് യുവതിയുടെ യാത്രാ വിവരം ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിനെയും വിളിച്ചറിയിച്ചത്. അതേ തുടർന്ന് പൊലീസ് ഇവരോട് ഫോണിൽ വിളിച്ച് തിരിച്ചു വരാൻ ആവശ്യപ്പെട്ടു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ ഇവരുടെമേൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കരുവാരക്കുണ്ടിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ പുറത്തിറങ്ങുന്നു എന്ന പരാതിയും ഉണ്ടായി. തുടർന്ന് പൊലീസ് എത്തി വീടുകളിൽ ഉള്ളവർക്ക് താക്കീത് നൽകി. പ്രദേശത്ത് പുറംരാജ്യങ്ങളിൽ നിന്ന് അടുത്തിടെ നാട്ടിൽ എത്തിയത് 156 പേരാണ്. ഇവരാണ് പുറത്തിറങ്ങുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടത്.
Story highlight: Covid 19, Woman, violating, contact with people, Now on to Isolation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here