Advertisement

ജനതാ കർഫ്യൂ: വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് പൊലീസ്

March 21, 2020
1 minute Read

ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും, പമ്പുകള്‍ അടച്ചിടും തുടങ്ങി പലവിധ വ്യാജ സന്ദേശങ്ങള്‍ ചില സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിണ്ട്.

കൊവിഡ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നാളെ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന്റെ മറവില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights : covid 19, coronavirus, janatha curfew, kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top