കൊവിഡ് 19: ഫെല്ലൈനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബെൽജിയം താരം മൌറോന്‍ ഫെല്ലൈനിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ ചൈനീസ് സൂപ്പർ ലീഗിലെ താരമായ ഫെല്ലൈനിക്ക് ജിനാന്‍ പ്രവിശ്യയില്‍ വച്ചാണ് രോഗം പിടിപെട്ടത്. മാർച്ച് 20ന് ട്രെയിനിലാണ് താരം നഗരത്തിൽ എത്തിയത്.

ചൈനീസ് സൂപ്പർ ലീഗിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ താരമാണ് ഫെല്ലൈനി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടാതെ എവർട്ടനു വേണ്ടിയും ഫെല്ലൈനി കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പുകളിൽ ബെൽജിയത്തിനു വേണ്ടി അദ്ദേഹം ബൂട്ടു കെട്ടിയിട്ടുണ്ട്. ആകെ 87 മത്സരങ്ങൾ ബെൽജിയത്തിനായി കളിച്ച അദ്ദേഹം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. 32കാരനായ താരം 18 ഗോളുകളാണ് രാജ്യത്തിനായി നേടിയത്.

നേരത്തെ യുവന്റസ് താരം പൗലോ ഡിബാലയ്ക്കും മുൻ ഇറ്റാലിയൻ ഫുട്ബോൾ നായകൻ പൗലോ മാൾഡീനിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തന്റെ പങ്കാളിയായ ഒറിയാനയ്ക്കും പരിശോധനയിൽ കൊവിഡ് 19 ഉണ്ടെന്ന് കണ്ടെത്തിയതായി ഡിബാല അറിയിച്ചു. യുവന്റസിൽ ഇത് മൂന്നാമത്തെ കളിക്കാരനാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. ഇറ്റാലിയൻ താരം ഡാനിയൽ റുഗാനി, ഫ്രഞ്ച് താരം ബ്ലൈസ് മറ്റിയൂഡി എന്നിവർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇതോടൊപ്പം ഇറ്റാലിയൻ ഇതിഹാസ താരവും എസി മിലാൻ ടെക്ക്‌നിക്കൽ ഡയറക്ടറുമായ പൗലോ മാൾഡീനിക്കും മകൻ ഡാനിയലിനും കൊവിഡ് സ്ഥിരീകരിച്ചു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകവ്യാപകമായി ഫുട്ബോൾ ലീഗുകൾ നിർത്തിവച്ചിരിക്കുകയാണ്. 13,069 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,08,547 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. 95,829 പേർ രോഗവിമുക്തരായി.

Story Highlights: Fellaini tests positive for coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top