കോഴിക്കോട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം. ഇതില്‍ ഒന്നാമത്തെ വ്യക്തി മാര്‍ച്ച് 13 ന് ഇത്തിഹാദ് എയര്‍വെയ്‌സ് ഇവൈ 250 ( രാവിലെ 3.20) അബുദാബിയില്‍ നിന്നും കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് പോയത്, വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു. വീട്ടിലുള്ള മുഴുവന്‍ പേരെയും ക്വാറന്റെയിന്‍ ചെയ്തിട്ടുണ്ട്. രോഗിയെ കാണാന്‍ വന്ന ആളുകളെയും കണ്ടെത്തി ക്വാറന്റെയിന്‍ ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ വ്യക്തി മാര്‍ച്ച് 20ന് രാത്രി 9:50 നുള്ള എയര്‍ ഇന്ത്യയുടെ എഐ 938 വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുകയും അവിടെനിന്ന് നിന്ന് നേരിട്ട് ആംബുലന്‍സ് മാര്‍ഗം കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുകയുമായിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇനിയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here