സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 59,295 പേര്‍; ജില്ലകളിലെ കണക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 59,295 പേരാണ് നിരീക്ഷണത്തിലുള്ളത്. ഓരോ ജില്ലകളിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇങ്ങനെ
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ 4926 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 4873 പേര്‍ വീടുകളിലും 53 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
കൊല്ലം
കൊല്ലം ജില്ലയില്‍ 1014 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1011 പേര്‍ വീടുകളിലും മൂന്ന് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ 4767 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 4753 പേര്‍ വീടുകളിലും 14 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ 600 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 597 പേര്‍ വീടുകളിലും മൂന്ന് പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ 2412 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 2406 പേര്‍ വീടുകളിലും ആറ് പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ 4428 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 4417 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
എറണാകുളം
എറണാകുളം ജില്ലയില്‍ 3984 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 3961 പേര്‍ വീടുകളിലും 23 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ 8538 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 8498 പേര്‍ വീടുകളിലും 40 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ 5109 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5084 പേര്‍ വീടുകളിലും 25 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ 7394 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 7383 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ 8150 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. 8116 പേര്‍ വീടുകളിലും 34 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
വയനാട്
വയനാട് ജില്ലയില്‍ 1114 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1113 പേര്‍ വീടുകളിലും ഒരാള്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ 6126 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 6077 പേര്‍ വീടുകളിലും 49 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 733 പേരാണ്. ഇതില്‍ 692 പേര്‍ വീടുകളിലും 41 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here