Advertisement

കൊവിഡ് 19: രണ്ട് ഇംഗ്ലണ്ട് താരങ്ങൾ കൂടി ഐസൊലേഷനിൽ

March 22, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ കൂടി ഐസൊലേഷനിൽ. നേരത്തെ കൊവിഡ് 19 സംശയത്തിൻ്റെ പേരിൽ സ്വയം ഐസൊലേഷനിലേക്ക് മാറിയ ഓപ്പണർ അലക്സ് ഹെയിൽസിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത രണ്ട് താരങ്ങളാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്. മൂവർക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

ഓൾറൗണ്ടർ ടോം കറൻ, പേസ് ബൗളർ ജേഡ് ഡേൺബാക്ക് എന്നിവരാണ് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സ്വയം ഐസൊലേഷനിലേക്ക് മാറിയത്. അലക്സ് ഹെയിൽസിൻ്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്ത ഇരുവരും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. രണ്ടാഴ്ച ഐസൊലേഷനിൽ കഴിയണമെന്നാണ് ഇരുവരോടും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

അതേ സമയം, പിഎസ്എലിനു ശേഷം നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളൊക്കെ സ്വയം ഐസൊലേഷനിലാണ്. ലീഗ് നിർത്താൻ വൈകിയ പിസിബിക്കെതിരെ മുൻ താരം ഷൊഐബ് അക്തർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സെമിഫൈനലുകളും ഫൈനലും ബാക്കി നിൽക്കെയാണ് അടിയന്തിരമായി പാകിസ്താൻ പ്രീമിയർ ലീഗ് നിർത്തിവച്ചത്.

ഇംഗ്ലീഷ് ഓപ്പണറും പിഎസ്എല്‍ ടീം കറാച്ചി കിംഗ്‌സിന്റെ താരവുമായ അലക്സ് ഹെയില്‍സ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതു കൊണ്ടാണ് അടിയന്തരമായി പിഎസ്എല്‍ നിര്‍ത്താന്‍ പിസിബി തീരുമാനിച്ചതെന്ന് കമന്റേറ്ററും മുന്‍ പാക് താരവുമായ റമീസ് രാജ പറഞ്ഞിരുന്നു. ഹെയിൽസിന് രോഗബാധ സ്ഥിരീകരിച്ചു എന്ന് ചില റിപ്പോർട്ടുകളും വന്നിരുന്നു. ഇതിനു പിന്നാലെ താൻ സ്വയം ഐസൊലേഷനിലാണെന്നും ടെസ്റ്റ് ചെയ്തിട്ടില്ലെന്നും ഹെയിൽസ് പറഞ്ഞു.

Story Highlights: Two England players in self isolation after partying with Alex Hales

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here