കൊവിഡ് 19 : അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്ന് തിരുവനന്തപുരം കളക്ടര്‍

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കള്‍ക്ക് ഒരു സാഹചര്യത്തിലും ജില്ലയില്‍ ക്ഷാമമുണ്ടാകില്ലെന്ന് തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. പൊതുജനങ്ങള്‍ അമിതമായി അവശ്യവസ്തുക്കള്‍ വാങ്ങി ശേഖരിക്കുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. വ്യാപാര സ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയിലെ പാല്‍, പത്രം വിതരണക്കാര്‍ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.

Story Highlights : covid 19, coronavirus, Thiruvananthapuram District Collector, no shortage of essential items

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top