Advertisement

കൊവിഡ് 19 : ലോകത്ത് മരണ സംഖ്യ 14655 ആയി

March 23, 2020
Google News 1 minute Read

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരില്‍ 10,553 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 59,1388 ആയി. ഇതില്‍ 3000 പേരുടെ നില ഗുരുതരമാണ്.
5476 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. അമേരിക്കയിലും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 33,563 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 795 രോഗികള്‍ അമേരിക്കയില്‍ ഗുരുതരാവസ്ഥയിലാണ്. 420 ഇതുവരെ പേരാണ് അമേരിക്കയില്‍ മരിച്ചത്. സ്‌പെയിനില്‍ ഇതുവരെ 28768 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1785 പേരുടെ നില ഗുരുതരമാണ്. 1772 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സ്‌പെയിനില്‍ മരിച്ചത്.

Story Highlights : covid 19, coronavirus, world death toll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here