Advertisement

കൊവിഡ് 19: ശമ്പളം വെട്ടിക്കുറക്കാന്‍ തയാറാണെന്ന് ബാഴ്‌സലോണ താരങ്ങള്‍

March 23, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറക്കാന്‍ തയാറാണെന്ന് ബാഴ്‌സലോണ താരങ്ങള്‍. ലീഗ് മത്സരങ്ങള്‍ മാറ്റിവച്ചത് ക്ലബിന് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ശമ്പളം വെട്ടിക്കുറക്കാന്‍ തയാറാണെന്ന് താരങ്ങള്‍ അറിയിച്ചത്. നേരത്തെ, കളിക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ബാഴ്‌സലോണ ആലോചിച്ചിരുന്നു. സഹകരിക്കണമെന്ന് കളിക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കളിക്കാര്‍ തന്നെ ശമ്പളം വെട്ടിക്കുറക്കാന്‍ സന്നദ്ധത അറിയിച്ചത്.

മാര്‍ച്ച് അവസാനം വരെ ലാ ലിഗ മാറ്റിവച്ചതു കൊണ്ട് ക്ലബിന് ഏതാണ്ട് 60 മില്ല്യണ്‍ യൂറോയുടെ നഷ്ടമാണ് ഉണ്ടാവുക. എന്നാല്‍ ഇപ്പോള്‍ ലീഗ് മെയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ഈ നഷ്ടം വര്‍ധിക്കും. ഒരു വര്‍ഷം 700 മില്ല്യണ്‍ ആണ് ക്ലബിന്റെ ആകെ ചെലവ്. മത്സരങ്ങള്‍ മാറ്റിവച്ചതോടെ ബ്രോഡ്കാസ്റ്റിംഗ് വരുമാനം, ടിക്കറ്റ് വരുമാനം തുടങ്ങി എല്ലാം നിലച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് കളിക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ബാഴ്‌സലോണ തീരുമാനിച്ചത്.

ലയണല്‍ മെസി, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ തുടങ്ങിയ മുതിര്‍ന്ന കളിക്കാരുമായി ക്ലബ് ഇക്കാര്യം സംസാരിച്ചു എന്നും അവര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും സൂചനയുണ്ട്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി ഫുട്‌ബോള്‍ ലീഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ലീഗ്, സ്പാനിഷ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങിയ സുപ്രധാന ലീഗുകളിലെ താരങ്ങളില്‍ ചിലര്‍ക്ക് അസുഖ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, 98,884 പേര്‍ കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരില്‍ 10,553 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here