കൊവിഡ് 19: സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്

കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്.അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം.ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം എന്ന് കണക്കാക്കേണ്ടി വരും.
വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്ത്തണമെന്നുംആശുപത്രികളെ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ഭാരവാഹികള്‍ തിരുവനന്തപുരത്ത് പറഞ്ഞു.അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും.
സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇറ്റലിയില്‍ നിന്നും ഗള്‍ഫില്‍ നിന്ന് എത്തിയവരിലുമാണ് നിലവില്‍ രോഗ ബാധ കാണുന്നത്. അതിനാല്‍ വലിയ ആശങ്കയുടെ ആവശ്യമില്ലെന്നും ഉന്നതതലയോഗം നിരീക്ഷിച്ചു.
Story Highlights: Indian medical association, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here