കൊവിഡ് 19 പ്രതിരോധം: സജീവ ഇടപെടലുമായി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്

കൊവിഡ് 19 പ്രതിരോധിക്കാന്‍ സജീവമായ ഇടപെടലുകളാണ് യുവജനക്ഷേമ ബോര്‍ഡിന് കീഴിലെ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് നടത്തുന്നത്. സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പൈയ്‌നിന്റെ ഭാഗമായി സ്‌കൂളുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നല്‍കുകയും കൈകള്‍ ശുചിയാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
2018 ലെ പ്രളയത്തിന് ശേഷം രൂപീകരിച്ച, യുവജനങ്ങളുടെ കൂട്ടായ്മയാണ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. ഇതിനോടകം നിരവധി സന്നദ്ധ സേവനപ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലുകളാണ് സേന നടത്തിയത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സേനാംഗങ്ങള്‍ സജീവമാകും.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here