തമിഴ്‌നാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിൽ നിരോധനാജ്ഞ. നാളെ മുതൽ മാർച്ച് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 38 ജില്ലകളുടെ അതിർത്തികളും അടയ്ക്കും.

തമിഴ്‌നാട്ടിൽ സമൂഹവ്യാപനം ഉണ്ടായെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനത്താണ് നിരോധനാജ്ഞ പ്രഖ്യപിക്കുന്നത്. ഇന്നലെ മഹാരാഷ്ട്രയിലും ഡൽഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശം ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാനം പൂർണമായും അടച്ചിടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ നിലവിൽ കാസർഗോഡും കോഴിക്കോടും മാത്രമാണ് നിരോധനാജ്ഞ. എറണാകുളം, പത്തനംതിട്ട, കണ്ണൂർ എന്നിവിടങ്ങളിൽ കർശന നിയന്ത്രണമുണ്ട്.

Story Highlights- curfew, tamil nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top