Advertisement

കൊവിഡ് 19 : വയനാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

March 23, 2020
1 minute Read

വയനാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊറോണ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വയനാട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു കൂടാൻ പാടില്ല. മതപരമായ ആഘോഷങ്ങൾ,ഉത്സവങ്ങൾ എന്നിവ നടത്തുന്നതിന് വിലക്കുണ്ട്.അവശ്യ വസ്തുക്കളായ വിവിധ തരം ഭക്ഷ്യപദാർത്ഥങ്ങൾ, പാൽ, വെള്ളം മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കാം. ഇന്ധന വിതരണ സ്ഥാപനങ്ങൾ,ബാങ്ക് എന്നിവക്കും തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ജില്ലയിൽ നാലുപേർ കൊറോണ ലക്ഷണങ്ങളോടെ ചികിത്സ തേടിയത് ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത ജില്ലയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇന്ന് വൈകീട്ടോടെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്തും വയനാടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ കാസർഗോഡും കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Story Highlights- curfew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top