ആലപ്പുഴ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ആലപ്പുഴ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ ജില്ലയിൽ പോസിറ്റീവ് കേസുകളില്ല. എന്നാൽ ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4840 ആയി.

സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് കോഴിക്കോടും കാസർഗോഡും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് പുലർച്ചെയാണ് എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. വളരെ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഒരു വ്യക്തി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. ഇതിന് പിന്നാലെ പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top