എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്, എറണാകുളം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് കോഴിക്കോടും കാസർഗോഡും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.
വളരെ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഒരു വ്യക്തി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. മുപ്പത് പേർക്കാണ് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചത്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here