ഡല്‍ഹിയില്‍ കര്‍ഫ്യൂ ; ഷഹീന്‍ ബാഗ് സമരക്കാരെ ഒഴിപ്പിച്ചു

ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ കഴിഞ്ഞ 101 ദിവസമായി തുടരുന്ന സമരമാണ് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ഒഴിപ്പിച്ചത്.

ഇന്ന് രാവിലെയാണ് അധികൃതര്‍ സമരവേദി ഒഴിപ്പിച്ചത്. പ്രക്ഷോഭകര്‍ ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് സമരവേദി ഒഴിപ്പിക്കുകയായിരുന്നു. ഡല്‍ഹിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ ഉള്ളതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമരം തുടരുന്ന കാര്യം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യ പൂര്‍ണമായും തള്ളിയ സമരക്കാര്‍ പ്രക്ഷോഭത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.

Story Highlights- Delhi Curfew , Shaheen Bagh, protesters, coronavirus, covid 19നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More